കർണാടകയിലും ബുൾഡോസർ, കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ പൊളിച്ചു, താമസക്കാർ തെരുവിൽ

Published : Dec 25, 2025, 10:21 AM IST
Kogilu demolition

Synopsis

ബെംഗളൂരുവിലെ കൊഗിലു ഗ്രാമത്തിൽ കൈയേറ്റം ആരോപിച്ച് അധികൃതർ നാനൂറോളം വീടുകൾ പൊളിച്ചുനീക്കി. മുൻകൂർ അറിയിപ്പില്ലാതെ നടന്ന ഒഴിപ്പിക്കലിൽ 350-ലധികം കുടുംബങ്ങൾ ഭവനരഹിതരായി. 

ബെംഗളൂരു: കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റി. ശനിയാഴ്ചയായിരുന്നു സംഭവം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്. പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമിയാണ് താമസക്കാർ കൈയേറിയതെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായി.

വീടുകളിൽ നിന്ന് എൽപിജി സിലിണ്ടറുകൾ, സ്റ്റൗകൾ, മറ്റ് കത്തുന്ന വസ്തുക്കൾ എന്നിവ നീക്കം ചെയ്ത ശേഷം, കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ നാല് മണ്ണുമാന്തി യന്ത്രങ്ങൾ വിന്യസിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 150 പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചു.

അനുമതിയില്ലാതെയാണ് താമസക്കാർ വീടുകൾ നിർമ്മിച്ചതെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈദരാബാദിൽ നിന്നും ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് താമസക്കാരിൽ ഭൂരിഭാഗവും എന്നും ദുർവിഷ് സമുദായത്തിൽ പെട്ടവരാണെന്നും അവകാശപ്പെട്ടു. എന്നാൽ, 25 വർഷത്തിലേറെയായി തങ്ങൾ ലേഔട്ടുകളിൽ താമസിക്കുന്നുണ്ടെന്ന് താമസക്കാർ അവകാശവാദങ്ങൾ ഉന്നയിച്ചു.

ദുകുടുംബങ്ങൾക്ക് സാധുവായ ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, മറ്റ് രേഖകൾ എന്നിവ ഉണ്ടായിരുന്നുവെന്നും ഭിക്ഷാടനത്തിലൂടെയും ചെറിയ ജോലികളിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരായിരുന്നുവെന്നും പറഞ്ഞു. പല കുടുംബങ്ങളും ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. പൊളിക്കുന്നതിന് മുമ്പ് യാതൊരു മുൻകൂർ അറിയിപ്പും നൽകിയിരുന്നില്ല. നിരവധി സ്ത്രീകൾ ഗർഭിണികളാണ്, അവരുടെ അവസ്ഥയിൽ അധികാരികൾ യാതൊരു ആശങ്കയും പ്രകടിപ്പിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു വിശദീകരണവും നൽകുകയോ ദുരിതബാധിത കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയോ ചെയ്തില്ലെന്ന് താമസക്കാർ ആരോപിച്ചു. കുടുംബങ്ങളിലെ 3,000 ത്തിലധികം ആളുകൾ തെരുവിലിറങ്ങി. പല മന്ത്രിമാരും അടുത്തിടെ സന്ദർശിച്ച് റോഡുകൾ, കുടിവെള്ളം, വീടുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ, അവർ ഞങ്ങളെ തെരുവിലേക്ക് തള്ളിവിട്ടെന്നും താമസക്കാർ ആരോപിച്ചു.

നടപടി വിവാദമായതിനെ തുടർന്ന് കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ യു നിസാർ അഹമ്മദ് പ്രദേശം സന്ദർശിച്ചു. ചേരി ഒഴിപ്പിക്കലിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. കൈയേറ്റം തടയാൻ ജിബിഎ ആദ്യം തന്നെ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരകളുമായി ചെയർമാൻ സംവദിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. ന്യൂനപക്ഷ കമ്മീഷൻ അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം