ഛത്തീസ്​ഗഡിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 6 പേർ മരിച്ചു, 40 പേർക്ക് പരിക്കേറ്റു, 4 പേരുടെ നില ​ഗുരുതരം

Published : Oct 22, 2026, 10:39 PM IST
chattisgarh accident

Synopsis

പരിക്കേറ്റവരെ മനേന്ദ്രഗഢ്, ചിർമിരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു.

ദില്ലി: ഛത്തീസ്ഗഢിലെ ഭരത്പൂർ ജില്ലയിൽ യാത്രാബസ് മരത്തിലിടിച്ച് ആറ് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് മനെന്ദ്രഗഢ്–കേൽഹാരി റോഡിലെ വളവിലാണ് അപകടം. 46 യാത്രക്കാരുമായി കേൽഹാരിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഡ്രൈവർക്ക് സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മനേന്ദ്രഗഢ്, ചിർമിരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈഗർ ഷ്റോഫ് വധശ്രമകേസ്: പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേർ കൂടി അറസ്റ്റിലായി
സിജെപി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; പുതുക്കിയ തീയതി പൊലീസ് നൽകും, നേഹയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ