കശ്മീരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; 8 ഐടിബിപി ജവാന്മാർ മരിച്ചു, 37 പേർക്ക് പരിക്ക്

Published : Aug 16, 2022, 03:08 PM ISTUpdated : Aug 16, 2022, 03:57 PM IST
കശ്മീരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; 8 ഐടിബിപി ജവാന്മാർ മരിച്ചു, 37 പേർക്ക് പരിക്ക്

Synopsis

ഐടിബിപി ഉദ്യോഗസ്ഥരുമായി ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്

ജമ്മു: ജമ്മു കശ്മീരിലെ പഹൽഗാമിൽ, ഐടിബിപി (ITBP) ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ക്ഷ ഐടിബിപി ജവാന്മാരും ജമ്മു കശ്മീർ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരിച്ചത്. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ ഉദ്യോഗസ്ഥരുമായി ചന്ദൻവാരിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ  ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ 8 ജവാന്മാരെ എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ അനന്ത് നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രേക്കിന് തകരാർ സംഭവിച്ചതാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് രണ്ട് തവണ മറിഞ്ഞ് നദിയുടെ കരയിൽ പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും, പൊലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി അതിർത്തി രക്ഷാ സേന (BSF) ഹെലികോപ്റ്റർ അയച്ചിരുന്നു. അപകടത്തിൻറെ കാരണത്തെ കുറിച്ച് ഐടിബിപി അന്വേഷണം നടത്തും.

ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാങ്ങൾക്കൊപ്പമാണ് താനെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ധീര സൈനികരുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മനോജ് സിൻഹ പറഞ്ഞു. പരിക്കേറ്റവർക്ക് എല്ലാ ചികിത്സാ സഹായവും എത്തിക്കാൻ നിർദേശം നൽകിയതായി ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, പ്രദേശവാസി കൊല്ലപ്പെട്ടു, ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ബസ് വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്

 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ