
ജോധ്പുര്‍: യാത്രക്കാരുമായി പോകുന്നതിനിടെ ടാങ്കറുമായി (Tanker) കൂട്ടിയിടിച്ച് ബസ് (Bus) കത്തി യാത്രക്കാരായ 12 പേര്‍ പൊള്ളലേറ്റ് Burn to death) മരിച്ചു. രാജസ്ഥാനിലാണ് (Rajasthan) സംഭവം. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ബാര്‍മര്‍-ജോധ്പുര്‍ ഹൈവേയിലാണ് (Barmer-Jodhpur Highway) അപകടം നടന്നത്. 25 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലോത്രയില്‍ നിന്ന് രാവിലെ 9.55നാണ് ബസ് പുറപ്പെട്ടത്. എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ട്രെയിലര്‍ തെറ്റായ വശത്തില്‍ എത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചു. സംഭവത്തില്‍ 12 പേര്‍ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല.
രക്ഷപ്പെട്ടവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പച്പദ്ര എംഎല്‍എ മദന്‍ പ്രജാപത്, സംസ്ഥാന പരിസ്ഥിതി മന്ത്രി സുഖ്‌റാം ബിഷ്‌ണോയി എന്നിവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ മണിക്കൂറുകളോളം ഗതഗാത തടസ്സമുണ്ടായി. ഗുജറാത്ത് സ്വദേശിയുടേതാണ് ബസ്. 11 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയത്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കലക്ടറുമായി സംസാരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam