
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. 3 പോലീസുകാരുടെ നില ഗുരുതരമാണ്. മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസാണ് റായ്കോട്ട് ഗ്രാമത്തിൽ വച്ച് അപകടത്തിൽപെട്ടത്. പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം. ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam