ഡോക്ടറെ കാണാൻ ഊഴം കാത്തുനിൽക്കെ പത്രം വായിക്കുകയായിരുന്ന വ്യാപാരി കുഴഞ്ഞുവീണു മരിച്ചു-വീഡിയോ

Published : Nov 07, 2022, 09:27 PM IST
ഡോക്ടറെ കാണാൻ ഊഴം കാത്തുനിൽക്കെ പത്രം വായിക്കുകയായിരുന്ന വ്യാപാരി കുഴഞ്ഞുവീണു മരിച്ചു-വീഡിയോ

Synopsis

ക്ലിനിക്കിലെ ജീവനക്കാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിലീപ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്തിലെ സൂറത്തിലെ വസ്ത്രവ്യാപാരിയാണ് ദിലീപ് കുമാർ.

ബാർമർ(രാജസ്ഥാന്‍): പല്ലുവേ​ദനയ്ക്ക് ഡോക്ടറെ കാണാനെത്തിയ വ്യാപാരി പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10നായിരുന്നു ഇയാൾ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാണുന്നതിന് മുമ്പുള്ള സമയം ആശുപത്രിയിലിരുന്നു പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.  അറുപത്തിയൊന്നുകാരനായ ദിലീപ് കുമാർ മദനിയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ലിനിക്കിൽ ഡോക്ടറെ കാണാൻ എത്തിയ ദിലീപ് കുമാർ ഊഴം വരുന്നതുവരെ പത്രം വായിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അസ്വസ്ഥതപ്പെട്ട് കുഴഞ്ഞുവീഴുകയും ആയിരുന്നു.

ക്ലിനിക്കിലെ ജീവനക്കാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിലീപ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്തിലെ സൂറത്തിലെ വസ്ത്രവ്യാപാരിയാണ് ദിലീപ് കുമാർ. നവംബർ നാലിന് ബാർമറിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നവംബർ അഞ്ചിന് പല്ലുവേദനയെത്തുടർന്നാണ് ഇദ്ദേഹം ക്ലിനിക്കിൽ ചികിത്സക്ക് എത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സഹോദരൻ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച