'8 മണിക്ക് ഞങ്ങൾ പറയാം'; ദില്ലി മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ

Published : Feb 19, 2025, 07:00 PM IST
'8 മണിക്ക് ഞങ്ങൾ പറയാം'; ദില്ലി മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ

Synopsis

 രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർ എസ് എസ് നിർദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആർ എസ് എസ് നിർദ്ദേശം ബി ജെ പി നേതൃത്വം കൂടി ശരിവച്ചാൽ രാജ്യതലസ്ഥാനം ഭരിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും.

ദില്ലി: ദില്ലി മുഖ്യമന്ത്രിയെ ഇന്ന് എട്ടുമണിക്ക് പ്രഖ്യാപിക്കുമെന്ന് ബിജെപി ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. എട്ട് മണിക്ക് ആരാണ് മുഖ്യമന്ത്രിയെന്ന് പറയാമെന്ന് സച്ച്ദേവ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി വിളിച്ച് ചേർത്ത പാർലമെന്‍റി പാർട്ടി യോഗത്തിനെത്തിയപ്പോഴാണ് സച്ച്ദേവയുടെ പ്രതികരണം. 27 വർഷത്തിനിപ്പുറമാണ് ബിജെപി ദില്ലി പിടിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

 രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർ എസ് എസ് നിർദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആർ എസ് എസ് നിർദ്ദേശം ബി ജെ പി നേതൃത്വം കൂടി ശരിവച്ചാൽ രാജ്യതലസ്ഥാനം ഭരിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും. എന്നാൽ അവസാന മണിക്കൂറുകളിൽ രേഖ ഗുപ്തക്കൊപ്പം പർവേഷ് വർമയേയും പരിഗണിക്കുന്നു എന്ന് സൂചനയുണ്ട്. ന്ദ്ര നിരീക്ഷകരായ രവിശങ്കർ പ്രസാദും, ഓം പ്രകാശ് ധൻകറും ബി ജെ പി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതി നിർണായക ചർച്ചകളിലേക്ക് ബി ജെ പി കടക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഇന്ന് രാത്രി തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

Read More : ലോകായുക്ത നിലപാട് കർണാടക സർക്കാറിനും പാർട്ടിക്കും ആശ്വാസം, സിദ്ധരാമയ്യക്ക് ഇനി താൽക്കാലം ഭയക്കേണ്ടതില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽ നേർപ്പിക്കാനൊഴിച്ച വെള്ളം ജീവനെടുത്തു; 10 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിൽ ഇൻഡോറിലെ ദമ്പതികൾ
ക്രൂരമായ റാഗിംഗിന് ഇരയായി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ 19കാരി മരണത്തിന് കീഴടങ്ങി; അധ്യാപകനെതിരെ അടക്കം പരാതി