ലോകായുക്ത നിലപാട് കർണാടക സർക്കാറിനും പാർട്ടിക്കും ആശ്വാസം, സിദ്ധരാമയ്യക്ക് ഇനി താൽക്കാലം ഭയക്കേണ്ടതില്ല

Published : Feb 19, 2025, 06:26 PM ISTUpdated : Feb 19, 2025, 06:44 PM IST
ലോകായുക്ത നിലപാട് കർണാടക സർക്കാറിനും പാർട്ടിക്കും ആശ്വാസം, സിദ്ധരാമയ്യക്ക് ഇനി താൽക്കാലം ഭയക്കേണ്ടതില്ല

Synopsis

സിദ്ധരാമയ്യ മുതൽ നാലാം നമ്പർ പ്രതി വരെയുള്ളവർക്കെതിരായ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തെ തുടർന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയാണെന്നും പരാതിക്കാരിക്ക് പ്രതികരണം അറിയിക്കാൻ ഒരാഴ്ച സമയം അനുവദിച്ചെന്നും  ലോകായുക്ത അറിയിച്ചു.

ബെംഗളൂരു: മൈസൂർ നഗരവികസന അതോറിറ്റിയുടെ (മുഡ) ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും എതിരെ അന്വേഷണം നടത്താൻ തെളിവുകളില്ലെന്ന് കർണാടക ലോകായുക്തയുടെ നിലപാട് സർക്കാറിനും കോൺ​ഗ്രസിനും ആശ്വാസമാകുന്നു. മുഡ കേസ് ഉയർത്തി പ്രതിപക്ഷം സിദ്ധരാമയ്യക്കെതിരെ ആക്രമണം ശക്തമാക്കാനിരിക്കെയാണ് ലോകായുക്തയുടെ നിലപാട്. അതോടൊപ്പം പാർട്ടിയിലും സിദ്ധരാമയ്യക്ക് ആശ്വാസമായി. മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് വെച്ചുമാറേണ്ടി വരുമെന്ന് റിപ്പോർ‌ട്ടുകൾ വന്നിരുന്നു. അതുകൊണ്ടുതന്നെ ലോകായുക്ത നിലപാട് സിദ്ധരാമയ്യക്ക് പിടിവള്ളിയാകും. 

സിദ്ധരാമയ്യയ്ക്കും പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ സിവിൽ സ്വഭാവമുള്ളതാണെന്നും ക്രിമിനൽ കുറ്റത്തിന് അനുയോജ്യമല്ലാത്തതുമാണെന്ന് ലോകായുക്ത വ്യക്തമാക്കി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തെഴുതിയ അഴിമതി വിരുദ്ധ പ്രവർത്തകയായ സ്‌നേഹമയി കൃഷ്ണയ്‌ക്ക് നൽകിയ നോട്ടീസിലാണ് ലോകായുക്ത ഇക്കാര്യം പറഞ്ഞത്.  

Read More... വിദേശ പ്രതിനിധികളടക്കം 3000 പേര്‍ എത്തും, ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം

സിദ്ധരാമയ്യ മുതൽ നാലാം നമ്പർ പ്രതി വരെയുള്ളവർക്കെതിരായ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തെ തുടർന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയാണെന്നും പരാതിക്കാരിക്ക് പ്രതികരണം അറിയിക്കാൻ ഒരാഴ്ച സമയം അനുവദിച്ചെന്നും  ലോകായുക്ത അറിയിച്ചു. എങ്കിലും, മുഖ്യമന്ത്രിയുടെ ഭാര്യക്കുൾപ്പെടെ 2016 നും 2024 നും ഇടയിൽ മുഡ ഭൂമി അനുവദിച്ചതിൽ പരിശോധന തുടരുമെന്നും അനുബന്ധ റിപ്പോർട്ട് കോടതിയിൽ നൽകും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസും നിലനിൽക്കുന്നുണ്ട്.

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു