പൗരത്വ നിയമ ഭേദഗതിയെ കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രസർക്കാർ

Published : Mar 17, 2020, 06:41 PM IST
പൗരത്വ നിയമ ഭേദഗതിയെ കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രസർക്കാർ

Synopsis

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജികളിലുള്ള കേന്ദ്ര സർക്കാരിന്റെ മറുപടി

ദില്ലി: രാജ്യത്ത് വൻ പ്രതിഷേധത്തിന് കളമൊരുക്കിയ പൗരത്വ നിയമ ഭേദഗതിയെ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. പൗരത്വ നിയമ ഭേദഗതി ആരുടേയും നിയമ, ജനാധിപത്യ, മതേതര അവകാശങ്ങളെ ഹനിക്കുന്നതല്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജികളിലുള്ള കേന്ദ്ര സർക്കാരിന്റെ മറുപടി. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ടെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. അനുബന്ധങ്ങൾ ഉൾപ്പടെ ആയിരത്തി ഇരുന്നൂറിലധികം പേജുള്ള മറുപടി സത്യവാങ്ങ്മൂലമാണ് കേന്ദ്ര സർക്കാർ സമർപ്പിച്ചത്.

അയൽ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങൾ ഏതെന്ന് തീരുമാനിക്കാൻ പാർലമെന്റിന് അധികാരമുണ്ട്.  ഈ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ഭൂരിപക്ഷ സമുദായത്തിൽ പെട്ട അഹമ്മദിയ, ഷിയ വിഭാഗങ്ങൾക്ക്  ഇന്ത്യയിൽ ന്യൂനപക്ഷ അവകാശം നൽകാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി നിയമത്തിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയെന്ന വാദം തെറ്റാണെന്നും സർക്കാർ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്
കാവേരി ജല തർക്കം; സിഡബ്ല്യുആർസി ഉത്തരവിനെതിരെ കടുപ്പിച്ച് കർണാടക, 'തമിഴ്നാടിന് വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടും'