
ദില്ലി: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താന്‍ ഇടതുപാര്‍ട്ടികളുടെ തീരുമാനം. സിപിഎം, സിപിഐ, സിപിഐ(എംഎല്‍), ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി പാര്‍ട്ടികളാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത പ്രസ്താവനയിറക്കിയത്.
ഏഴുദിവസത്തെ പ്രക്ഷോഭത്തിന് ശേഷം ജനുവരി എട്ടിന് പൊതുപണിമുടക്ക് നടത്താനും തീരുമാനമായി. ആള്‍ കിസാന്‍ ആന്‍ഡ് അഗ്രികള്‍ചറല്‍ വര്‍ക്കേഴ്സ് ജനുവരി എട്ടിന് നടത്തുന്ന ഗ്രാമീണ്‍ ബന്ദിന് പിന്തുണ നല്‍കാനും ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു.
ഇടത് തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടിയെ അപലപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam