
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെട്ട തമിഴ്നാട്ടിൽ എംഎൽഎമാർക്ക് ഭീഷണി. അണ്ണാ ഡിഎംകെയുടെ എംഎൽഎമാരെയാണ് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിക്കത്ത് വന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ എംഎൽഎമാരെ തട്ടിക്കൊണ്ടുപോകുമെന്നാണ് ഭീഷണി. അൽ ഹഖ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. ചെന്നൈയിലെ വണ്ണാരപ്പേട്ട പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.