
ദില്ലി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളി. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ ദിവസം നിശ്ചയിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർഭയയുടെ കുടുംബം. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനു ശേഷം വധശിക്ഷ നടപ്പാക്കാമെന്നാണ് ചട്ടം.
വധശിക്ഷ നടപ്പാക്കാനുള്ള ദിവസം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയില്‍ പുതിയ അപേക്ഷ നല്‍കുമെന്നാണ് നിര്‍ഭയയുടെ കുടുംബത്തിന്‍റെ അഭിഭാഷക സീമ ഖുശ്വാഹ അറിയിച്ചിരിക്കുന്നത്. പ്രതികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചു. ഇനി കോടതി തീരുമാനിക്കുന്ന ദിവസം പ്രതികളുടെ വധശിക്ഷയ്ക്കുള്ള അന്തിമദിവസമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷക പറഞ്ഞു.
നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനമായത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam