പാ‍ർട്ടി സ്ഥാപക ദിനത്തിൽ പൗരത്വ ഭേദഗതി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; രാജ്യവ്യാപകറാലി

Published : Dec 28, 2019, 08:23 AM ISTUpdated : Dec 28, 2019, 08:32 AM IST
പാ‍ർട്ടി സ്ഥാപക ദിനത്തിൽ  പൗരത്വ ഭേദഗതി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്;  രാജ്യവ്യാപകറാലി

Synopsis

പിസിസി അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ എന്ന മുദ്രാവാക്യവുമായി മാർച്ച് നടത്തും. തുടർന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളിൽ ഭരണഘടനയുടെ ആമുഖം വായിക്കും

ദില്ലി: പാ‍ർട്ടി സ്ഥാപക ദിനത്തിൽ, പൗരത്വ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി രാജ്യവ്യാപക റാലി സംഘടിപ്പിക്കും. ദില്ലിയിൽ സോണിയ ഗാന്ധിയും അസമിൽ രാഹുല്‍ ഗാന്ധിയും റാലിക്ക് നേതൃത്വം നൽകും.

കോൺഗ്രസ് സ്ഥാപകദിനമായ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത്  അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി പതാക ഉയർത്തും. മുതിർന്ന നേതാക്കളും പങ്കെടുക്കും. പിസിസി ആസ്ഥാനങ്ങളിലും  ചടങ്ങ് നടക്കും. പിസിസി അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ എന്ന മുദ്രാവാക്യവുമായി മാർച്ച് നടത്തും. തുടർന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളിൽ ഭരണഘടനയുടെ ആമുഖം വായിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം