
ദില്ലി: പുതുവത്സര ദിനത്തിലും സമരച്ചൂടൊഴിയാതെ ദില്ലി. ബുധനാഴ്ച വൈകുന്നരം മുതല്‍ ഇന്ത്യ ഗേറ്റ് സമര കേന്ദ്രമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരങ്ങള്‍ അണിനിരന്ന് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി. പ്രക്ഷോഭത്തെ തുടര്‍ന്ന് അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. പ്രക്ഷോഭത്തിന്‍റെ ശക്തി കുറക്കാനാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് വിമര്‍ശനമുയര്‍ന്നു. മെട്രോ സ്റ്റേഷനുകള്‍ അടച്ചതോടെ ദില്ലിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. എന്നാല്‍ ഒരുമണിക്കൂറിന് ശേഷം സ്റ്റേഷനുകള്‍ തുറന്നു. ഇന്ത്യ ഗേറ്റിന് പുറമെ, ഷഹീന്‍ബാഗ്, കോണ്‍സ്റ്റ്യൂഷന്‍ ക്ലബ് എന്നിവിടങ്ങളിലും സമരം നടന്നു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും അനുവദിക്കില്ലെന്നും ഭരണ ഘടനയെ സംരക്ഷിക്കുകയാണ് പുതുവത്സര പ്രതിജ്ഞയെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. പുതുവര്‍ഷ ആഘോഷത്തിനായി ആയിരങ്ങളാണ് ഇന്ത്യ ഗേറ്റിലെത്തിയത്. അവരില്‍ ചിലരും പ്രക്ഷോഭത്തില്‍ അണിനിരന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam