പൗരത്വ ഭേദഗതി; ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച് പൊലീസ്

Published : Dec 24, 2019, 12:18 PM IST
പൗരത്വ ഭേദഗതി; ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച് പൊലീസ്

Synopsis

ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പൊലീസിൻറെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു. 

ലഖ്നൗ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച് ഉത്തര്‍പ്രദേശ് പൊലീസ്.  ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പൊലീസിൻറെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. 

പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്നായിരുന്നു ഇതുവരെ ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിലപാട്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ 15 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും മരിച്ചത് വെടിയേറ്റായിരുന്നു. 

ബിജ്നോറില്‍ മാത്രം രണ്ടു പേരാണ് മരിച്ചത്. അതിലൊരാളുടെ മരണം സംഭവിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോള്‍ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ തോക്ക് പ്രതിഷേധക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് നേരെ വെടിവച്ചു. അപ്പോള്‍ സ്വയരക്ഷക്കു വേണ്ടി പൊലീസ് തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് ബിജ്നോര്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി; ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകൾ, ഇന്നും തലസ്ഥാനം പ്രക്ഷുബ്ധമാവും
ബാലിയിലെ അപകടം: നട്ടെല്ലിന് ​ഗുരുതര പരിക്കേറ്റ നടി നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിൽ എത്തിച്ചു; ശസ്ത്രക്രിയ ഉടൻ