ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ; കുറഞ്ഞ ചെലവിൽ ചരക്ക് കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ

Published : Apr 18, 2026, 03:45 PM IST
 pm modi trump phone call india us strategic partnership hormuz strait middle east crisis bilateral cooperation update

Synopsis

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ 13,800 കോടി രൂപയുടെ 'സോവറിൻ മാരിടൈം ഫണ്ട്' രൂപീകരിച്ചു. ഈ പദ്ധതി വിദേശ ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയുടെ സമുദ്ര വ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യും.

ദില്ലി: ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 13,800 കോടി രൂപയുടെ 'സോവറിൻ മാരിടൈം ഫണ്ട്' രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലടക്കം കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഇത്തരം യുദ്ധസാധ്യതയുള്ള മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വൻതോതിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയോ, ഇൻഷുറൻസ് നിഷേധിക്കുകയോ ചെയ്യുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ സ്വന്തം നിലയിൽ ഈ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും, ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കങ്ങൾക്കും ഈ ഫണ്ട് വഴി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ ഉറപ്പുനൽകുന്നത്. തുടക്കത്തിൽ പത്ത് വർഷത്തേക്കാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് 15 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. അന്താരാഷ്ട്ര ഇൻഷുറൻസ് ക്ലബ്ബുകളെയും വിദേശ റീ-ഇൻഷുറൻസ് കമ്പനികളെയും അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ വിദേശ കമ്പനികൾക്ക് നൽകുന്ന വലിയൊരു തുക രാജ്യത്ത് തന്നെ നിലനിർത്താൻ ഇതിലൂടെ സാധിക്കും. ജെനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആയിരിക്കും ഈ ഫണ്ടിന്റെ മേൽനോട്ടം വഹിക്കുകയെന്നാണ് സൂചന. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സമുദ്ര വ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഈ തീരുമാനം നിർണ്ണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്ഷാമബത്തയിൽ രണ്ട് ശതമാനം വർധനവ്; കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം
ടിസിഎസ് കേസ്: പ്രതിയായ ഭാര്യയുടെ ലൊക്കേഷൻ പൊലീസിന് കൈമാറി ഭർത്താവ്; അന്വേഷണ സംഘമെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ