കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍; ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jun 1, 2020, 11:23 AM IST
Highlights

നരേന്ദ്രമോദി രണ്ടാം സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് പിന്നാലെയാണ് മുഴുവന്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച് കാബിനറ്റ് ചേരുന്നത്.
 

ദില്ലി: കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. നരേന്ദ്രമോദി രണ്ടാം സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് പിന്നാലെയാണ് മുഴുവന്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച് കാബിനറ്റ് ചേരുന്നത്. ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കാബിനറ്റ് യോഗത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രാലയവും ധനമന്ത്രാലയും പ്രത്യേക യോഗം ചേരും. കാബിനറ്റ് യോഗത്തില്‍ ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി

അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷവും ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യവ്യാപകമായി ആരാധനാലയങ്ങളും റസ്റ്ററന്റുകളും മാളുകളും തുറക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിരുന്നു. രാജ്യം ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജിഡിപി 11 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. ഏപ്രിലില്‍ 12 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
 

click me!