Asianet News MalayalamAsianet News Malayalam

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി

ലോ​ക്ക്ഡൗ​ൺ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Domestic cooking gas price raised from June 1
Author
New Delhi, First Published Jun 1, 2020, 10:50 AM IST

ദില്ലി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 11.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 597രൂ​പ​യാ​യി​ട്ടു​ണ്ട്. 

ഗാ​ർ​ഹി​കേ​ത​ര സി​ലി​ണ്ട​റി​ന് 110 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,135രൂ​പ​യാ​യി. ലോ​ക്ക്ഡൗ​ൺ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ വില വര്‍ദ്ധിച്ചതിന്‍റെ ഫലമായാണ് ഇത്തരത്തില്‍ ഒരു വില വര്‍ദ്ധനവ് എന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില വര്‍ദ്ധനവ് സംബന്ധിച്ച് പ്രതികരിച്ചത്. 

എന്നാല്‍ പുതിയ വിലവര്‍ദ്ധനവ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് പ്രകാരം സിലണ്ടര്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്ന്  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു

Follow Us:
Download App:
  • android
  • ios