
ദില്ലി:ജമ്മുകശ്മീരിൽ സംവരണനിയമം ഭേദഗതി ചെയ്തു. ഭേദഗതിയിലൂടെ അന്താരാഷ്ട്ര അതിർത്തിയിൽ ഉളളവർക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 ലെ ഒരു വകുപ്പിൽ ഭേഭഗതി വരുത്തിക്കൊണ്ട് പുതിയൊരു സംവരണ സംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
എസ്‍സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്താനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പാർലമെന്‍റ് പാസാക്കിയ 10 ശതമാനം സംവരണവും ജമ്മു കശ്മീരിൽ നടപ്പിലാക്കും. സംവരണം നടപ്പിലാക്കാനായി പ്രത്യേക ഓർഡിനൻസ് ഇറക്കും.
ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അടുത്തിടെ വിഘടനവാദികൾക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം തന്നെ ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളെയും കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജമാഅത്ത് ഇസ്ലാമിയെ തന്നെ നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. അൺലോഫുൾ ആക്ട്‍വിറ്റീസ് ആക്ട് 1967 ലെ മൂന്നാം വകുപ്പ് പ്രകാരമാണ് ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam