കത്തിയമരുന്ന വീട്ടിൽ നിന്ന് മൂന്ന് മക്കളെ രക്ഷിച്ചു; കേബിൾ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

Published : Jun 27, 2022, 07:21 AM ISTUpdated : Jun 27, 2022, 07:34 AM IST
കത്തിയമരുന്ന വീട്ടിൽ നിന്ന് മൂന്ന് മക്കളെ രക്ഷിച്ചു; കേബിൾ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

Synopsis

കത്തിയമരുന്ന വീട്ടിൽ നിന്ന് 16, 18 വയസ്സുള്ള തന്റെ പെൺമക്കളെയും 11 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തിയ ശേഷം  തീയിൽ കുടുങ്ങിയ ചില പ്രധാന രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്.

നവിമുംബൈ: തീപിടുത്തത്തിൽ തന്റെ കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം കേബിൾ ഓപ്പറേറ്റർ മരിച്ചു. പൻവേലിലെ അകുർലി ഗ്രാമത്തിലാണ് ദാരുണസംഭവം. രാജേഷ് താക്കൂർ എന്ന 40കാരനാണ് മരിച്ചത്. കത്തിയമരുന്ന വീട്ടിൽ നിന്ന് 16, 18 വയസ്സുള്ള തന്റെ പെൺമക്കളെയും 11 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തിയ ശേഷം  തീയിൽ കുടുങ്ങിയ ചില പ്രധാന രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് ഖണ്ഡേശ്വർ പോലീസ് കേസെടുത്തു.

രാവിലെ ഏഴ് മണിയോടെ താക്കൂർ ഉറങ്ങുകയായിരുന്ന രണ്ടാം നിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലെ മുറികളിലായിരുന്നു മക്കൾ.  ഭാര്യ അവരുടെ വീട്ടിലായിരുന്നു. തീപിടിത്തത്തിൽ നിന്ന് ഉണർന്ന താക്കൂർ തന്റെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിട്ടുയ ഈ സമയം, നാട്ടുകാർ അഗ്നിശമനസേനയെ അറിയിച്ചു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് രേഖകൾ എടുക്കാൻ 
വീടിനുള്ളിലേക്ക് ക‌യറിയതോടെയാണ് അപകടമുണ്ടായത്. 

രാവിലെ 7.40 ഓടെ അഗ്നിശമന സേനയെത്തുമ്പോഴേക്കും ബംഗ്ലാവിന്റെ രണ്ടാം നിലയായ ഡ്രീം ഹോം പൂർണമായും കത്തിനശിച്ചിരുന്നു. രാത്രി മുഴുവൻ ചാർജിംഗിനായി സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പിൽ താക്കൂർ പ്രവർത്തിക്കുകയായിരുന്നുവെന്ന് എപിഐ ഹോൻമാൻ പറഞ്ഞു.  അമിതമായി ചാർജ് ചെയ്ത ലാപ്‌ടോപ്പ് ബാറ്ററി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്ത കാരണമെന്നാണ് നി​ഗമനം. ഠാക്കൂറിന് അഭിനയമോഹം ഉണ്ടായിരുന്നുവെന്നും സിനിമയിൽ അഭിനയിക്കാനായി ശ്രമിച്ചിരുന്നെന്നും നാട്ടുകാര് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്
ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി