
ചെന്നൈ: ചെന്നൈയിൽ ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തി. പെരുങ്കളത്തൂർ സ്വദേശി ജീവ(24)നെയാണ് കൊലപ്പെടുത്തിയത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേർന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. ഈ ബന്ധത്തിൽ കുടുംബം എതിർപ്പറിയിച്ചിരുന്നു. ബന്ധത്തിൽ നിന്ന് പിൻമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8