ഭർത്താവിനെ തെളിവില്ലാതെ മദ്യപാനി, സ്ത്രീ ലംബടൻ എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

Published : Oct 25, 2022, 03:25 PM ISTUpdated : Oct 25, 2022, 03:36 PM IST
ഭർത്താവിനെ തെളിവില്ലാതെ മദ്യപാനി, സ്ത്രീ ലംബടൻ എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

Synopsis

ഭർത്താവിന്റെ സ്വഭാവത്തിനെതിരെ അനാവശ്യവും തെറ്റായതുമായ ആരോപണങ്ങൾ  ഭാര്യ ഉന്നയിക്കുന്നത് സമൂഹത്തിൽ അയാളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്നും ഇത് ക്രൂരതയ്ക്ക് തുല്യമാണെന്നും ഹൈക്കോടതി

മുംബൈ: ഭർത്താവിനെ അപകീർത്തിപ്പെടുത്തുന്നതും സ്ത്രീ ലംബടൻ എന്നും മദ്യപാനിയെന്നും വിശേഷിപ്പിക്കുന്നതും ക്രൂരമായ പ്രവർത്തിയെന്ന് ബോംബെ ഹൈക്കോടതി. പൂനെ ആസ്ഥാനമായുള്ള ദമ്പതികൾക്ക് വിവാഹമോചനം നൽകിക്കൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ പൂനെയിലെ ഒരു കുടുംബ കോടതിയുടെ 2005 നവംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് 50 കാരിയായ സ്ത്രീ നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. 

ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നതിനിടെ മുൻ സൈനികൻ മരിച്ചതിനാൽ നിയമപരമായ അവകാശിയെ കക്ഷി ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തന്റെ ഭർത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നും സ്ത്രീ അപ്പീലിൽ അവകാശപ്പെട്ടിരുന്നു. ഭർത്താവിന്റെ സ്വഭാവത്തിനെതിരെ അനാവശ്യവും തെറ്റായതുമായ ആരോപണങ്ങൾ  ഭാര്യ ഉന്നയിക്കുന്നത് സമൂഹത്തിൽ അയാളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്നും ഇത് ക്രൂരതയ്ക്ക് തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

സ്വന്തം മൊഴിയല്ലാതെ സ്ത്രീ തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭർത്താവിനെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹരജിക്കാരിയായ സ്ത്രീ മാനസികമായി വേദനിപ്പിച്ചെന്ന് ഭർത്താവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

Read More : 'മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം', എൽദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി