​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് 13 കാരി; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ചുറ്റുമുള്ളവർ; അന്വേഷണം

Published : Oct 25, 2022, 03:00 PM ISTUpdated : Oct 25, 2022, 04:25 PM IST
​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് 13 കാരി; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ചുറ്റുമുള്ളവർ; അന്വേഷണം

Synopsis

 ഉത്തർപ്രദേശിലെ കനൗജിലാണ് ഈ ക്രൂരത അരങ്ങേറിയത്. ​ഗുരുതരമായി പരിക്കേറ്റ 13 കാരി പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും മുന്നോട്ട് വന്നില്ല.

ലക്നൗ: ​ഗുരുതരമായി പരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച പെൺ‌കുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ നാട്ടുകാർ. മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും. ഉത്തർപ്രദേശിലെ കനൗജിലാണ് ഈ ക്രൂരത അരങ്ങേറിയത്. ​ഗുരുതരമായി പരിക്കേറ്റ 13 കാരി പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ പൊലീസെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഒക്ടോബർ 23 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ രക്തം പുരണ്ട കൈകളുമായി പെൺകുട്ടി സഹായത്തിന് അഭ്യർത്ഥിക്കുന്നതായി കാണാം. എന്നാൽ ഇതൊന്നും ​ഗൗനിക്കാതെ ചുറ്റും നിൽക്കുന്ന ആളുകൾ മൊബൈലിൽ ഇത് ചിത്രീകരിക്കുകയാണ്. പെൺകുട്ടി ലൈം​ഗികമായി ആക്രമിക്കപ്പെട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചിട്ടില്ല. 

 

 
 

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്