'ഹലാൽ മാംസം വേണ്ട'; കർണാടകത്തിൽ 'ഹലാൽ ഫ്രീ ദീപാവലി' ക്യാംപെയ്നുമായി ശ്രീരാമ സേന

Published : Oct 18, 2022, 12:18 PM ISTUpdated : Oct 18, 2022, 03:27 PM IST
'ഹലാൽ മാംസം വേണ്ട'; കർണാടകത്തിൽ 'ഹലാൽ ഫ്രീ ദീപാവലി' ക്യാംപെയ്നുമായി ശ്രീരാമ സേന

Synopsis

കർണാടകത്തിൽ ഹലാൽ ജിഹാദ്' നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി; ഹലാൽ ഫ്രീ ദീപാവലി' പോസ്റ്ററുകൾ പതിച്ച് ശ്രീരാമ സേന

ബെംഗളൂരു: കർണാടകത്തിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു.  സംസ്ഥാനത്ത് ഹലാലൽ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. 'ഹലാൽ ഫ്രീ ദീപാവലി' പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് 'ഹലാൽ ജിഹാദ്' നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയിൽ ഹലാൽ ബോർഡുള്ള ഹോട്ടലുകൾക്ക് മുന്നിൽ സംഘടന പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിമോഗ്ഗയിൽ കെഎഫ്‍സി,പിസ്സ ഹട്ട് സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. 
 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു