
ചെന്നൈ: ചവിട്ടിയിൽ തന്‍റെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോ വീണ്ടും പ്രചരിച്ചതോടെ പ്രതികരണവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. അവരുടെ കാലെങ്കിലും വൃത്തിയായിക്കോട്ടേ, സംഘപരിവാറിന്‍റെ മനസ് വൃത്തിയാക്കാൻ നമുക്ക് കഴിയില്ലെന്ന് ഉദയനിധി പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്.
എതിരാളികൾ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ട, അവരുടെ മനസ്സ് വൃത്തിയാക്കാൻ നമുക്കു കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ പടിയിൽ ഉദയനിധി സ്റ്റാലിന്റെ ചിത്രംവരച്ച ചവിട്ടി സ്ഥാപിച്ചതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്ഷേത്രത്തിൽ ദർശനത്തിന് വരുന്നവരും തിരികെ പോകുന്നവരുമെല്ലാം ഉദയനിധിയുടെ ചിത്രമുള്ള മാറ്റിൽ കാൽ ചവിട്ടി വൃത്തിയാക്കിയാണ് പോകുന്നത്. കഴിഞ്ഞവർഷം സനാതനധർമ വിവാദ സമയത്തു പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്
സനാതന ധർമവിവാദത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ ഉദയനിധിക്കെതിരേ രംഗത്തുവന്നതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ദ്രാവിഡ തത്ത്വങ്ങളിലെ സമത്വദർശനമാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നത്. അവരുടെ അപക്വതയാണ് എന്നെ അവഹേളിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ നിഴലിക്കുന്നത്. തന്തൈ പെരിയാർക്കുനേരേ ചെരിപ്പെറിഞ്ഞവരാണ് അവർ. അംബേദ്കറെയും അണ്ണാദുരൈയെയും അവർ അവഹേളിച്ചു. കരുണാനിധിയെയും സ്റ്റാലിനെയും അധിക്ഷേപിച്ചുവെന്നും ഉദയനിധി ട്വിറ്റിൽ കുറിച്ചു.
Read More : 'രത്തൻ, അങ്ങ് എന്നും എന്‍റെ ഹൃദയത്തിൽ നിലനിൽക്കും': ഇന്ത്യക്ക് നഷ്ടം കാരുണ്യവാനായ മകനെയെന്ന് മുകേഷ് അംബാനി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam