ബന്ദിപ്പൂരിലൂടെ മേല്‍പ്പാലം: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

Published : Sep 26, 2019, 03:47 PM IST
ബന്ദിപ്പൂരിലൂടെ മേല്‍പ്പാലം: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

Synopsis

ബന്ദിപ്പൂർ കടുവാസങ്കേതം വഴിയുളള രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ മേൽപ്പാലം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തളളി

ദില്ലി: ബന്ദിപ്പൂർ കടുവാസങ്കേതം വഴിയുളള രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ മേൽപ്പാലം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തളളി. ഇക്കാര്യം സെക്രട്ടറി തലത്തിൽ വിശദമായി ചർച്ച ചെയ്തതാണെന്നും ബദൽ പാത മാത്രമാണ് പരിഹാരമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു. 

കടുവാസങ്കേതം സംരക്ഷിക്കുകയാണ് ഉദ്ദേശം. ബദൽ പാത മെച്ചപ്പെടുത്തിയതിന് ശേഷം ബന്ദിപ്പൂർ വഴിയുളള ദേശീയ പാത പൂർണമായി അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്