നിയമവിരുദ്ധ പ്രവര്‍ത്തനം; യാസിന്‍ മാലികിന്‍റെ സംഘടനയ്ക്കുള്ള വിലക്ക് ശരിവച്ച് ട്രൈബ്യൂണല്‍

Published : Sep 26, 2019, 03:28 PM IST
നിയമവിരുദ്ധ പ്രവര്‍ത്തനം; യാസിന്‍ മാലികിന്‍റെ സംഘടനയ്ക്കുള്ള വിലക്ക് ശരിവച്ച് ട്രൈബ്യൂണല്‍

Synopsis

 വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്‍റെ സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനുള്ള വിലക്ക് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണല്‍ ശരിവച്ചു.

ദില്ലി: വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്‍റെ സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനുള്ള വിലക്ക് ട്രൈബ്യൂണല്‍ ശരിവച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലാണ് വിലക്ക് ശരിവച്ചത്.  കഴിഞ്ഞ മാര്‍ച്ചിലാണ് സംഘടനക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

സംഘടന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതയി ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കൃത്യമായ തെളിവുകളുടെയും , കാരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പാർട്ടിയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല കശ്മീരിലെ സമാധാന ശ്രമങ്ങൾക്ക് ഭീഷണിയാകും വിധത്തിൽ മറ്റ് ഭീകര സംഘടനകളുമായി ജമ്മു കശ്മീർ ലിബറേഷൻ ബന്ധപ്പെടുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. പഞ്ചാബിലെ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികൾ തെരച്ചിൽ ശക്തമാക്കി.

അതേസമയം പാകിസ്ഥാനിൽ നിന്നു  ഡ്രോൺ ഉപയോഗിച്ചു നടത്തിയ ആയുധക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഖാലിസ്ഥാൻ ഭീകരൻ ഗുർദേവ് സിങാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും കള്ളനോട്ടുകളും കണ്ടെത്തി. ബിഎസ്എഫ് ഡിജിയും ഇന്ന് പഞ്ചാബിൽ എത്തിയിട്ടുണ്ട്.
  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്