കാറപകടത്തിൽ 2 പേർ മരിച്ചു; അപകട സ്ഥലത്ത് ഓടിക്കൂടിയ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി 9 പേർക്ക് ദാരുണാന്ത്യം

Published : Jul 20, 2023, 08:35 AM ISTUpdated : Jul 20, 2023, 08:48 AM IST
കാറപകടത്തിൽ 2 പേർ മരിച്ചു; അപകട സ്ഥലത്ത് ഓടിക്കൂടിയ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി 9 പേർക്ക് ദാരുണാന്ത്യം

Synopsis

അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. 

അഹമ്മദാബാദ്: അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് വിവരം. 

ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങി; വാഹനാപകടത്തില്‍ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

ഇന്നലെ അർധരാത്രിയാണ് സംഭവം. കാറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുന്നു. ഈ സ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടി. പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു. ഈ ആൾക്കൂട്ടവും പൊലീസും കൂട്ടമായി നിൽക്കുന്നതിനിടയിലേക്കാണ് മറ്റൊരു ആഢംബരക്കാർ പാഞ്ഞുകയറിയത്. കാറിന്റെ മുകളിൽ വരെ ആളുകൾ പരിക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 13 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൂന്നുദിവസമായി ഒരു വിവരവുമില്ല, മുറി തുറന്നപ്പോള്‍ പ്രവാസി മലയാളി മരിച്ച നിലയിൽ

വനം വകുപ്പിന്റെ വാഹനം പാഞ്ഞുകയറി ലോട്ടറി തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു വോട്ട് പോലും പോൾ ചെയ്യപ്പെടും മുൻപ് ബിജെപി സഖ്യത്തിന് 68 സീറ്റിൽ എതിരില്ലാതെ ജയം; എതിരാളികൾ പത്രിക പിൻവലിച്ചു; മഹാരാഷ്ട്രയിൽ മഹായുതി കുതിപ്പ്
പാൽ നേർപ്പിക്കാനൊഴിച്ച വെള്ളം ജീവനെടുത്തു; 10 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിൽ ഇൻഡോറിലെ ദമ്പതികൾ