ഇടിയുടെ ആഘാതത്തിൽ ആളുകൾ തെറിച്ചുവീണു; മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി 22കാരിക്ക് ദാരുണാന്ത്യം

Published : Mar 14, 2024, 08:37 AM ISTUpdated : Mar 14, 2024, 08:44 AM IST
ഇടിയുടെ ആഘാതത്തിൽ ആളുകൾ തെറിച്ചുവീണു; മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി 22കാരിക്ക് ദാരുണാന്ത്യം

Synopsis

ദില്ലിയിലെ മയൂർ വിഹാറിലാണ് അമിത വേഗതയിലെത്തിയ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. രാത്രി 9.30ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ദില്ലി: ദില്ലിയില്‍ അമിത വേഗതയിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 22 കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദില്ലിയിൽ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാര്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ദില്ലിയിലെ മയൂർ വിഹാറിലാണ് അമിത വേഗതയിലെത്തിയ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. രാത്രി 9.30ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ ഷോപ്പിങ്ങ് നടത്തി വരുന്നതിനിടയിലേക്കാണ് കാർ പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തിൽ ആളുകൾ തെറിച്ചുവീണു. സംഭവത്തിൽ ഒരു യുവതി മരിക്കുകയും അഞ്ച് സ്ത്രീകളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവര്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിലും സമാനമായ അപകടം നടന്നിരുന്നു. ദില്ലിയിലെ  മസ്ജിദ് മോത്ത് പ്രദേശത്ത് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റിരുന്നു. 

പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്ന് ചോദിച്ചതാണ്: വിശദീകരിച്ച് ആന്റോ ആന്റണി

https://www.asianetnews.com/mood-of-the-nation-survey?fbclid=IwAR0HxoJSM6JlvsoOjo_zv4PVTyN_G1uiAI3FClFW7QGjrFEVsY7OmZ2JUFg


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ