യുപിയിലെ പ്രയാ​ഗ്‍രാജിൽ കാർ അപകടം; വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു

Published : Oct 27, 2022, 12:33 PM IST
യുപിയിലെ പ്രയാ​ഗ്‍രാജിൽ കാർ അപകടം; വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു

Synopsis

കാൺപൂരിൽ നിന്ന് വാരണാസി പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ  ഇടിക്കുകയായിരുന്നു.

ലക്നൗ:  ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കാർ അപകടത്തിൽ അഞ്ചു മരണം. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ എത്തിച്ചു. കാൺപൂരിൽ നിന്ന് വാരണാസി പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ  ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. 

എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി  ഭഗീരഥി ഡാമി
കൊച്ചി: എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ഇവർ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചത് ലക്ഷ്മി എന്ന പേരിലാണ് . ഇവ‍ർക്കൊപ്പം താമസിച്ചിരുന്ന ഇവരുടെ പങ്കാളിയായ റാം ബഹദൂറിനായി തെരച്ചിൽ തുടരുകയാണ്. 4 വ‍ർഷം ആയി ഇവർ എളംകുളത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. 

ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 24ാം തിയതി ആണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് ഇത് കണ്ടെത്തിയത്. നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു ലക്ഷ്മിയെന്ന പേരിൽ ഭഗീരഥി ഡാമി ജോലി ചെയ്തിരുന്നത്. കുറച്ച് ദിവസമായി വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദുർഗന്ധം വമിച്ചതോടെ വീട്ടുടമ അയൽക്കാരെയും തുടർന്ന് പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

സുഹൃത്തുക്കൾ തമ്മിൽ ത‍ർക്കം ,കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം, രണ്ടുപേര്‍ മരിച്ചു

 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'