ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് സ്ലാബിനടിയില്‍പെട്ടത്. മതിയായ മുൻകരുതലോ സുരക്ഷാ സംവിധാനങ്ങളോ തയ്യാറാക്കാതെ തികച്ചും അശാസ്ത്രീയ രീതിയിലായിരുന്നു കെട്ടിടം പൊളിച്ചത്.

കൊച്ചി:  കൊച്ചി മരടിൽ കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയായിരുന്നു അപകടം. ഒഡീഷ സ്വദേശികളായ ശങ്കർ, സുശാന്ത് എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഷോപ്പിംഗ് മാളുണ്ടാക്കുന്നതിന് വേണ്ടിയാണ് റോഡരുകിലെ ഇരുനില വീട് പൊളിച്ചത്. പൊളിക്കുന്നതിനിടെ വീടിന്‍റെ മുകളിലെ വലിയ കോൺഗ്രീറ്റ് സ്ലാബ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് അഞ്ച് തൊഴിലാളികള്‍ വീട്ടിനകത്തുണ്ടായിരുന്നു. ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് സ്ലാബിനടിയില്‍പെട്ടത്. മതിയായ മുൻകരുതലോ സുരക്ഷാ സംവിധാനങ്ങളോ തയ്യാറാക്കാതെ തികച്ചും അശാസ്ത്രീയ രീതിയിലായിരുന്നു കെട്ടിടം പൊളിച്ചത്.