യുപിയിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

Published : Oct 22, 2024, 10:20 AM IST
യുപിയിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

Synopsis

ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേർ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്