
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഒരു വലിയ പാറ വീണ് സൺറൂഫ് തകർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലാണ് അപകടം. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹൽ ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്. ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിച്ചു. സ്നേഹൽ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
മറ്റൊരു സംഭവത്തിൽ, ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. പുലർച്ചെ 3 മണിയോടെ ഹൈവേയിലെ നാഗ്പൂർ ലെയ്‌നിലാണ് സംഭവം. ഡ്രൈവറെയും സഹായിയെയും കൂടാതെ 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ സന്ദർഭോചിതമായി ഇടപെട്ടതിനാൽ ആർക്കും അപകടം പറ്റിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam