മമതാ ബാനർജിക്കെതിരായ കാർട്ടൂൺ; 11 വർഷത്തിനു ശേഷം ജാദവ്പൂർ സർവകലാശാല അധ്യാപകൻ കുറ്റവിമുക്തനായി

By Web TeamFirst Published Jan 20, 2023, 5:26 PM IST
Highlights

തന്റെ പോരാട്ടം എല്ലാത്തരം അതിക്രമങ്ങൾക്കും എതിരെയാണെന്ന് കുറ്റവിമുക്തനായ ശേഷം അംബികേഷ് മഹാപത്ര പറഞ്ഞു. സർക്കാരിനെതിരെ ഏതുതരത്തിലുള്ള ശബ്ദവും തടയാൻ ബംഗാൾ സർക്കാരും പൊലീസ് ഭരണകൂടവും ഭരണകക്ഷി ഗുണ്ടകളും ചേർന്ന്  ഗൂഢാലോചന നടത്തിയിരുന്നുവെന്നും പ്രൊഫസർ പറഞ്ഞു. 

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും മുകുൾ റോയിയെയും കുറിച്ച് അപകീർത്തികരമായ കാർട്ടൂൺ അയച്ചതിന് അറസ്റ്റിലായ ജാദവ്പൂർ സർവകലാശാല പ്രൊഫസർ അംബികേഷ് മഹാപാത്ര 11 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കേസിൽ കുറ്റവിമുക്തനായി. 2012 ഏപ്രിൽ 12നാണ് ഈസ്റ്റ് ജാദവ്പൂർ പൊലീസ്  കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

തന്റെ പോരാട്ടം എല്ലാത്തരം അതിക്രമങ്ങൾക്കും എതിരെയാണെന്ന് കുറ്റവിമുക്തനായ ശേഷം അംബികേഷ് മഹാപത്ര പറഞ്ഞു. സർക്കാരിനെതിരെ ഏതുതരത്തിലുള്ള ശബ്ദവും തടയാൻ ബംഗാൾ സർക്കാരും പൊലീസ് ഭരണകൂടവും ഭരണകക്ഷി ഗുണ്ടകളും ചേർന്ന്  ഗൂഢാലോചന നടത്തിയിരുന്നുവെന്നും പ്രൊഫസർ പറഞ്ഞു. ക്രിമിനൽ കേസിൽ നിന്ന് പ്രൊഫസറെ ഒഴിവാക്കണമെന്ന് അലിപൂർ ജില്ലാ കോടതി കീഴ്‌ക്കോടതിയോട് ആവശ്യപ്പെട്ടു.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 എ പ്രകാരവുമാണ് അംബികേഷ് മഹാപാത്രയ്‌ക്കെതിരെ പൊലീസ്  കുറ്റം ചുമത്തിയത്.

2012ൽ ദിനേശ് ത്രിവേദിക്ക് പകരം മുകുൾ റോയ് കേന്ദ്ര റെയിൽവേ മന്ത്രിയായതിന് ശേഷം സത്യജിത് റേയുടെ സോനാർ കെല്ലയെ അടിസ്ഥാനമാക്കിയുള്ള ഒരു കാർട്ടൂൺ മെയിൽ ചെയ്തതാണ് അംബികേഷ് മഹാപത്രക്കെതിരായ കേസിന് അടിസ്ഥാനം. കൊൽക്കത്തയുടെ തെക്കൻ പ്രദേശത്തുള്ള തന്റെ ഹൗസിംഗ് സൊസൈറ്റിയിലെ  അംഗങ്ങൾക്കാണ് അദ്ദേഹം അത് അയച്ചുനൽകിയത്. മഹാപാത്രയ്‌ക്കൊപ്പം 70കാരനായ റിട്ടയേർഡ് എഞ്ചിനീയറും ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയുമായിരുന്ന സുബ്രത സെൻഗുപ്തയും അറസ്റ്റിലായിരുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസ് തുടർന്നു. വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന സെൻഗുപ്ത 2019-ൽ 80-ാം വയസ്സിൽ മരിച്ചു.

Read Also: 'ക്രമസമാധാനം പാലിക്കുന്നതിൽ ശ്രദ്ധിക്കൂ, ജനങ്ങൾക്ക് താങ്കളോട് നല്ല ദേഷ്യമുണ്ട്; ലെ. ഗവർണറോട് കെജ്രിവാൾ

click me!