നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം: മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്; നടപടി തമിഴ്നാട് ബിജെപിയുടെ പരാതിയിൽ 

Published : Mar 25, 2024, 08:43 AM ISTUpdated : Mar 25, 2024, 08:45 AM IST
നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം: മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്; നടപടി തമിഴ്നാട് ബിജെപിയുടെ പരാതിയിൽ 

Synopsis

തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്.294(ബി ) -പൊതുസ്ഥലത്ത് അസഭ്യം പറയൽ വകുപ്പ് പ്രകാരമാണ്കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് നടപടി.

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമർശത്തിൽ തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്.294(ബി ) -പൊതുസ്ഥലത്ത് അസഭ്യം പറയൽ വകുപ്പ് പ്രകാരമാണ്കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് നടപടി.

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണൻ അസഭ്യപരാമർശം നടത്തിയത്. സേലത്തെ പൊതുയോഗത്തിൽ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴായിരുന്നു അതിരുവിട്ട പരാമർശം. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, വിഷയത്തിൽ ദില്ലിയിൽ വാർത്താസമ്മേളനം നടത്തി ഇന്ത്യ മുന്നണിയെ കടന്നാക്രമിക്കുകയും ചെയ്തു. മന്ത്രിക്കും വേദിയിലുണ്ടായിട്ടും പരാമർശം തിരുത്താൻ ശ്രമിക്കാതിരുന്ന കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുമുണ്ട്.  

രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍

 

 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന