
ദില്ലി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി ഇടത് സഖ്യം. നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർത്ഥികൾ ജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബിഎപിഎസ്എ സ്ഥാനാർത്ഥി വിജയിച്ചു. ഔദ്യോഗിക ഫല പ്രഖ്യാപനം അല്‍പ സമയത്തിനുള്ളില്‍ നടത്തും. ജെഎൻയുവില്‍ വിദ്യാര്‍ത്ഥികള്‍ വിജയാഘോഷം തുടങ്ങി.
നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് ജെഎന്‍യുവില്‍ നടന്നത്. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച എസ് എഫ് ഐ സ്ഥാനാർത്ഥിയായ മലയാളി കെ ഗോപിക ബാബുവും വിജയം കൈവരിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്. നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാർത്ഥിനിയാണ് ഗോപിക.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam