
ദില്ലി: കാലടിയിൽ മകളെ അച്ഛൻ പീഡിപ്പിച്ചെന്ന കേസിൽ പുനരന്വേഷണം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ പ്രതിയായ പിതാവ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. തന്‍റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി തുടരന്വേഷണം റദ്ദാക്കിയത് എന്ന് ഹർജിക്കാരൻ സുപ്രിം കോടതിയെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപീക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവിടരങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അച്ഛന്‍ പീഡിപ്പിച്ചെന്ന് മകള്‍ തന്നെയാണ് പരാതി നൽകിയത്. 2015 -ലാണ് അച്ഛന്‍ മകളെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, രണ്ട് വർഷം മുമ്പ് 2020 ലാണ് ഇത് സംബന്ധിച്ച് മകള്‍ അച്ഛനെതിരെ കേസ് നൽകുന്നത്. കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയെങ്കിലും വിചാരണ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാൽ, ഇതിനെതിരെ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി റദ്ദാക്കിയത്. ഹർജിക്കാരാനായി അഭിഭാഷകരായ കെ രാജീവ്, ബിജോ മാത്യു ജോയി എന്നിവർ ഹാജരായി
രാംവിലാസ് പാസ്വാൻ പുരസ്കാരം എം.എ. യൂസഫലിക്ക്
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റെ സ്മരാണാർത്ഥം രാംവിലാസ് പാസ്വാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യുസഫലിക്ക് സമർപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജാതി,മത, രാഷ്ടീയ ഭേദമേന്യ നിർധനർക്ക് നൽകുന്ന സഹായം പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്‍റ് എം. മെഹബൂബ് പറഞ്ഞു. ഡിസംബർ 11 ന് കോഴിക്കോട് കേസരി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ. പശുപതി കുമാർ പരാസ് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ മാധ്യമ അവാർഡുകളും വിതരണം ചെയ്യും.
കൂടുതല്‍ വായനയ്ക്ക്: മലപ്പുറത്ത് മട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പ്; രണ്ട് പേരിൽ നിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും,അറസ്റ്റ്