കാര്‍ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ബൈക്കര്‍, അതിവേഗത്തിലെത്തി ബൈക്ക് ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കേസ്

Published : Sep 14, 2026, 04:12 PM IST
Female rider

Synopsis

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ വെച്ച് ഒരു വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തി. അപകടത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നു.

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ഞായറാഴ്ച വനിതാ ബൈക്കറുടെ മോട്ടോർസൈക്കിളിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി. ഇടിച്ചതിനെ തുടർന്ന് ബൈക്ക് റോഡിലൂടെ മീറ്ററുകളോളം തെന്നിമാറി. ബൈക്കിൽ ഘടിപ്പിച്ച ആക്ഷൻ ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യങ്ങൾ റൈഡർ ഓൺലൈനിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായിട്ടുണ്ട്. സംഭവത്തിൽ ഗുരുഗ്രാം പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായി ഗുരുഗ്രാം ഈസ്റ്റ് ഡി സി പി സന്ദീപ് കുമാർ പറഞ്ഞു. വീഡിയോ വിശകലനം ചെയ്തുവരികയാണെന്നും പ്രതിയെയും ഇരയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് സെക്ടർ 56 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി മൂന്ന് ടീമുകളെ നിയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ട്.

തന്റെ ബൈക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം അപ്രീലിയ RS 457 ഓടിക്കുമ്പോൾ വെള്ള കാറിലുണ്ടായിരുന്നവർ പിന്തുടരുകയായിരുന്നുവെന്ന് 'rebelwheels_sia_' എന്ന ഇൻസ്റ്റാഗ്രാം പേജുടമ സിയ ആരോപിച്ചു. ഡ്രൈവര്‍ മദ്യപിച്ച നിലയിലായിരുന്നു, കാര്‍ ഡ്രൈവറോട് അകലം പാലിക്കാൻ ആംഗ്യം കാണിച്ചിട്ടും ബൈക്കിന് സമീപത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടു എന്നാൽ, വശത്ത് നിന്ന് കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാറിനെ പിന്തുടർന്ന സുഹൃത്തിനോട് ഡ്രൈവർ കുറ്റം നിഷേധിക്കുകയാണുണ്ടായത്. കാറിന്റെ ഉടമയായ മനീഷ്, വാഹനം പാലിവാലിൽ നിന്നുള്ള തന്റെ സുഹൃത്ത് രണ്ട് ദിവസം മുമ്പ് കൊണ്ടുപോയതാണെന്നാണ് വിശദീകരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്കിൽ എത്തിയത് രണ്ടംഗ സംഘം, ജിം ട്രെയിനർക്ക് നേരെ 12 ഓളം തവണ വെടിയുതിർത്തു; ദില്ലിയിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടും വെടിവെപ്പ്
പീഡനക്കേസിൽ മുൻ തെഹൽക്കാ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി