ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

Published : Aug 27, 2026, 06:49 PM IST
Anti reservation protest

Synopsis

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ. സമരക്കാരുടെ പ്രതിനിധികളായ ഹർഷ ദുബെ, റാൻ ബഹാദൂർ സിംഗ് ചൗഹാൻ, മൃത്യുഞ്ജയ് പഥക് എന്നിവരുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ചർച്ച നടത്തിയത്.

ദില്ലി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ. സമരക്കാരുടെ പ്രതിനിധികളായ ഹർഷ ദുബെ, റാൻ ബഹാദൂർ സിംഗ് ചൗഹാൻ, മൃത്യുഞ്ജയ് പഥക് എന്നിവരുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ചർച്ച നടത്തിയത്. സമരക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് സംഭാഷണം തുടരാമെന്ന് ജെ പി നഡ്ഡ അറിയിച്ചു. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് പകരം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമാകണം സംവരണം എന്ന് വാദിച്ചായിരുന്നു ജന്തർ മന്തറിൽ ഓഗസ്റ്റ് 21ന് നൂറുകണക്കിന് ആളുകൾ സമരത്തിന് എത്തിയത്. ജന്തർ മന്തറിൽ സമരത്തിന് അനുമതി നിഷേധിച്ചത് ബിജെപിയെ പിന്തുണയ്ക്കുന്ന മുന്നോക്ക സംഘടനകളുടെ അതൃപ്തിക്ക് ഇടയാക്കിയതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു, കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയം
നീറ്റ്- ജെഇഇ: വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു, സ്കൂൾ സിലബസ്–എൻട്രൻസ് വിടവ് കുറയ്ക്കും, കോച്ചിങ് ആശ്രിതത്വം കുറയ്ക്കാൻ നീക്കം