'ജാതി സെൻസസ് വേണം, അംഗീകരിച്ചില്ലെങ്കിൽ പ്രശ്നമുണ്ടാകും', സമ്മ‍ർദ്ദ തന്ത്രവുമായി ജെഡിയു

By Web TeamFirst Published Aug 26, 2021, 9:25 AM IST
Highlights

പിന്നോക്ക  വിഭാഗക്കാരനായ നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് അഭിമാനകരമാണ്. ജാതി സെൻസസ് ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദില്ലി: ജാതി സെൻസസ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. ജെഡിയു എൻഡിഎയിൽ ആണെങ്കിലും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രശ്നമുണ്ടാകും. പിന്നോക്ക  വിഭാഗക്കാരനായ നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് അഭിമാനകരമാണ്. ജാതി സെൻസസ് ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി നേതാക്കൾ പോലും ആവശ്യം ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല,  ജാതി സെൻസസ്  നടത്തുന്നതിൽ നിന്ന് കേന്ദ്രസർക്കാറിനെ തടയുന്നത് എന്താണെന്നും ഉപേന്ദ്ര കുശ്വാഹ ചോദിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!