'ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ല, എല്ലാവരും സമന്മാര്‍'; സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

Published : Feb 20, 2026, 12:46 PM IST
madras highcourt

Synopsis

ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ലെന്ന നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്

ചെന്നൈ:ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ലെന്ന നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ജാതിചിന്ത ഉന്മൂലനം ചെയ്യാനാണ് അധികാരികൾ ശ്രമിക്കേണ്ടതെന്നും എല്ലാവരെയും സമന്മാരായി കാണാനാണ് ഇന്ത്യ റിപ്പബ്ലികായതെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യരുടെ മനസിൽ മാത്രമാണ് ജാതിയെന്നും ഭരണഘടനയിൽ എല്ലാവരും ഒരുപോലെയാണ് എന്നും കോടതി വ്യക്തമാക്കി.

തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിലെ തിരുപ്പൊരൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന ഉത്തരവ്. ക്ഷേത്രോത്സവങ്ങളിലെ നോട്ടീസിലടക്കം ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ക്കൊപ്പം ജാതിപ്പേര് പാടില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.സർക്കാർ വാദം തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. വിശ്വാസം സംബന്ധിച്ച വിഷയങ്ങളിൽ ക്ഷേത്രം ഭാരവാഹികൾ തീരുമാനം എടുക്കട്ടെ എന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡിഎ വർധന ഹോളിക്ക് മുമ്പ്? കാത്തിരുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും, അറിയേണ്ടതെല്ലാം
ടിവിയുടെ ശബ്ദം കുറക്കാൻ പറഞ്ഞ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി 27കാരിയായ ഭാര്യ