
ദില്ലി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ഹർജി പരിഗണിച്ച കോടതി, രാജസ്ഥാൻ സർക്കാരിന് നോട്ടീസ് നല്കി. മറ്റു സംസ്ഥാനങ്ങളിലെ മതപരിവർത്തന നിയമങ്ങൾക്കെതിരായ കേസിനൊപ്പം സിബിസിഐയുടെ ഹർജിയും പരിഗണിക്കും. സംശയത്തിൻറെ അടിസ്ഥാനത്തിൽ ആരെയും ദ്രോഹിക്കാനുള്ള വ്യവസ്ഥകളാണ് രാജസ്ഥാൻ പാസാക്കിയ മതപരിവർത്തന നിയമത്തിൽ ഉള്ളതെന്ന് സിബിസിഐ ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്വകാര്യതയും മൗലിക അവകാശവും ലംഘിക്കുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ടെന്നും സിബിസിഐ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam