ജ്വല്ലറി തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗ് അറസ്റ്റില്‍

Published : Nov 22, 2020, 08:27 PM ISTUpdated : Nov 22, 2020, 09:11 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗ് അറസ്റ്റില്‍

Synopsis

ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സിബിഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.  

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊന്‍സി അഴിമതി കേസിലാണ് റോഷന്‍ ബേഗിനെ അറസ്റ്റ് ചെയ്തത്. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റോഷന്‍ ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സിബിഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ റോഷന്‍ ബേഗിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർധന നാളെ മുതൽ, ബസ് ടിക്കറ്റ് നിരക്കുകൾ 23 ശതമാനം മുതൽ 35 ശതമാനം വരെ ഉയരും; പൊതുഗതാഗതത്തെ സംരക്ഷിക്കാനെന്ന് കർണാടക സർക്കാർ
മുന്നിൽ യുപി, ബിജെപിക്ക് നിർണായക തെരഞ്ഞെടുപ്പ്; അഗ്നിപഥ് പദ്ധതി പൊളിച്ചെഴുതി കേന്ദ്ര സർക്കാർ, കാലാവധി പൂർത്തിയായവർക്ക് രണ്ട് വർഷം കൂടി തുടരാം