റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച മൃതദേഹം എലി ഭക്ഷിച്ചു

Published : Nov 22, 2020, 07:28 PM IST
റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച മൃതദേഹം എലി ഭക്ഷിച്ചു

Synopsis

മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പൊലീസിനെതിരെ കേസെടുത്തു. മൃതദേഹത്തിന്റെ രണ്ട് കണ്ണുകളും എലി ഭക്ഷിച്ച നിലയിലാണ്.  

ഭോപ്പാല്‍: ട്രെയിനില്‍വെച്ച് മരിച്ച യുവാവിന്റെ മൃതദേഹം റെയില്‍വേ പൊലീസ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് എലി ഭക്ഷിച്ച നിലയില്‍. മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച കുടിലിന് മുന്നിലാണ് റെയില്‍വേ പൊലീസ് മൃതദേഹം സൂക്ഷിച്ചത്. തുടര്‍ന്ന് മൃതദേഹം എലി കടിച്ചു. മോര്‍ച്ചറി ഇല്ലാത്തതിനാലാണ് മൃതദേഹം സ്‌റ്റോര്‍ മുറിയില്‍ ഉപേക്ഷിച്ചതെന്നാണ് റെയില്‍വേ പൊലീസിന്റെ വാദം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പൊലീസിനെതിരെ കേസെടുത്തു.

മൃതദേഹത്തിന്റെ രണ്ട് കണ്ണുകളും എലി ഭക്ഷിച്ച നിലയിലാണ്.  ആഗ്ര സ്വദേശിയായ യുവാവാണ് വ്യാഴാഴ്ച കര്‍ണാടക എക്‌സ്പ്രസില്‍ മരിച്ചത്. ട്രെയിനില്‍ അബോധാവാസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്കാണ് യുവാവ് യാത്ര ചെയ്തത്. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് കുടുംബം പരാതി നല്‍കിയത്. രാത്രി 11.30ഓടെ സ്‌റ്റേഷനില്‍ ഇറക്കിയ മൃതദേഹം മുറിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. രാത്രി വൈകിയതിനാലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതിരുന്നതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ