ചെനാബ് വൈദ്യുതി പദ്ധതിയിലെ അഴിമതി: തിരുവനന്തപുരമടക്കം 14 ഇടങ്ങളിൽ സിബിഐ റെയ്ഡ്

By Web TeamFirst Published Apr 21, 2022, 9:42 PM IST
Highlights

നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിടുന്നതിന് മൂന്നൂറ് കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാലിക് മാലിക് ആരോപിച്ചിരുന്നു.

തിരുവനന്തപുരം: ചെനാബ് വൈദ്യൂതി പദ്ധതിയെ കരാറുമായി ബന്ധപ്പെട്ട അഴിമതിയിൽ തിരുവനന്തപുരം ഉൾപ്പെടെ പതിനാല് ഇടങ്ങളിൽ സിബിഐ റെയിഡ്. ദില്ലി,നോയിഡ, ശ്രീനഗർ ഉൾപ്പെടെ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. പദ്ധതിയുടെ കരാർ മുംബൈയിലെ സ്വകാര്യ കമ്പനിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം. നിലവിൽ സർവീസുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ  നവീൻ കുമാർ ചൌധരി, വൈദ്യൂതി പദ്ധതിയിലെ മുൻ ഉദ്യോഗസ്ഥരായ എം എസ് ബാബു, എംകെ മിത്തൽ അരുൺ കുമാർ മിശ്ര എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം കഴിഞ്ഞ മാസം ജമ്മു കശ്മീർ സർക്കാർ സിബിഐക്ക് വിട്ടിരുന്നു. നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിടുന്നതിന് മൂന്നൂറ് കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാലിക് മാലിക് ആരോപിച്ചിരുന്നു.

tags
click me!