
അഹമ്മദാബാദ്: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലയിലെ പ്രതിപ്പട്ടികയില്‍നിന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാരെ, എന്‍കെ അമിന്‍ എന്നിവരെ പ്രത്യേക സിബിഐ കോടതി ഒഴിവാക്കി. ഈ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിർത്തിവെക്കണമെന്നും പ്രത്യേക സി.ബി.ഐ കോടതി വ്യക്തമാക്കി.
ഇരുവരെയും വിചാരണ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. ഇവരെ വിചാരണ ചെയ്യാന്‍ സിബിഐക്ക് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ഇവരെ കേസില്‍നിന്ന് ഒഴിവാക്കുന്നതെന്ന് ജഡ്ജി ജെകെ പാണ്ഡ്യ പറഞ്ഞു. 197 വകുപ്പ് പ്രകാരം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുള്ള കേസുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം.
2004 ജൂണ്‍15നാണ് വിവാദമായ ഇസ്രത് ജഹാന്‍, ജാവേദ് ഷെയ്ക്ക്(പ്രാണേഷ് കുമാര്‍) ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് 19 കാരി ഇസ്രത് ജഹാന്‍, പ്രാണേഷ് കുമാര്‍, അംജദലി അക്ബറലി റാണ, സീഷന്‍ സൊഹാര്‍ എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. അന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവിയായിരുന്നു വന്‍സാര. അദ്ദേഹത്തിന്‍റെ കീഴിലെ ഉദ്യോഗസ്ഥനായിരുന്നു എന്‍കെ അമിന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam