
ദില്ലി: ഹിന്ദുവെന്ന വ്യാജേന ദേശീയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്ത യുവാവിനെതിരെ കുറ്റം ചുമത്തി സിബിഐ കോടതി. താര സഹദേവ് എന്ന ഷൂട്ടിങ് താരത്തെയാണ് റാഖിബുള്‍ ഹസന്‍ എന്ന യുവാവ് ഹിന്ദുവെന്ന് തെറ്റിധരിപ്പിച്ച് വിവാഹം ചെയ്തത്.
രഞ്ജിത് കോലിയെന്ന പേരിലാണ് ഇയാള്‍ താരയെ വിവാഹം ചെയ്തത്. സംഭവം അറിഞ്ഞ താര വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും റാഖിബുള്‍ ഹസനെതിരെ നടപടിയാവശ്യപ്പെടുകയുമായിരുന്നു.
തന്നെ മതം മാറ്റാനായി റാഖിബുള്‍ ശ്രമിച്ചിരുന്നെന്നും താര സഹദേവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആള്‍ മാറാട്ടത്തിന് സഹായിച്ച യുവാവിന്‍റെ മാതാവ് കൗശല്‍ റാണി, മുന്‍ ജഡ്ജി പങ്കജ് ശ്രിവാസ്തവ്, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഗായ രാജേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam