കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ്

Published : Oct 05, 2020, 09:47 AM ISTUpdated : Oct 05, 2020, 12:14 PM IST
കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ്

Synopsis

ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷിൻ്റെ വീട്ടിലും ഇതേ സമയം സിബിഐ റെയ്ഡ് തുടരുകയാണ്. 

ബെംഗളൂരു: കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന. 

ഇന്ന് രാവിലെയാണ് ബെം​ഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിൻ്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്. 

ക‍ർണാടകയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷിൻ്റെ വീട്ടിലും ഇതേ സമയം സിബിഐ റെയ്ഡ് തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
തുടർച്ചയായ മൂന്നാം തവണയും എത്തിയില്ല, രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ, പോയത് സുഹൃത്തിന‍റെ കല്യാണത്തിന്