വിദേശ ഫണ്ടിൽ തിരിമറി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കെതിരെ കേസ്

Published : Jun 19, 2019, 12:12 PM ISTUpdated : Jun 19, 2019, 03:35 PM IST
വിദേശ ഫണ്ടിൽ തിരിമറി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കെതിരെ കേസ്

Synopsis

എൻ ജി ഒ യായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകൾ മറ്റു ആവശ്യങ്ങൾക്കായി വക മാറ്റിയെന്നാണ് കേസ്. എഫ് സി ആർ എ നിയമപ്രകാരമാണ് കേസ് . 

ദില്ലി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കെതിരെ കേസെടുത്ത് സിബിഐ. വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന പേരിലാണ് ആനന്ദ് ഗ്രോവർ, ഇന്ദിര ജയ് സിങ്ങ് എന്നിവർക്കെതിരെ കേസെടുത്തത്. ഇവരുടെ എൻ ജി ഒ യായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകൾ മറ്റു ആവശ്യങ്ങൾക്കായി വക മാറ്റിയെന്നാണ് കേസ്. എഫ് സി ആർ എ നിയമപ്രകാരമാണ് കേസ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആണ് നടപടി. യു പി എ സർക്കാരിന്റെ കാലത്ത് അഡീ.സോളിസിറ്റർ ജനറലായിരുന്നു ഇന്ദിര ജയ് സിങ്ങ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'
നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ