
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹാഥ്‌റസില്‍ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാന്‍ സിബിഐ സംഘം ഇവരെ പാര്‍പ്പിച്ചഅലിഗഢിലെ ജയിലെത്തി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതര്‍ നേരത്തെ സിബിഐ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹാഥ്‌റസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിശദീകരണവുമായെത്തിയത്.
അതേസമയം കാണ്‍പൂരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ദളിത് സ്ത്രീയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി പൊ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam